പന്ത്രണ്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം

SSC exam


പന്ത്രണ്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർവീസ് ജോലികൾക്ക് അവസരമൊരുക്കുന്ന കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് (CHSL) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഗ്രൂപ്പ് സി തസ്തികകളായ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയിലായി 4500 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും. കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, ട്രിബ്യൂണലുകൾ തുടങ്ങിയവയിലായിരിക്കും നിയമനം.


യോഗ്യത

അംഗീകൃത ബോർഡ് / സർവ്വകലാശാല നടത്തുന്ന പന്ത്രണ്ടാം ക്ലാസ് / തത്തുല്യ പരീക്ഷ പാസായിരിക്കണം. 04/01/2023 നകം പാസായവരായിരിക്കണം അപേക്ഷകൾ.

ശമ്പളം

എൽ.ഡി. ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് 19,900 - 63,200 രൂപ. ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് 25,500-81,000 രൂപ.


പ്രായം

01/01/2022 ന് 18-27 വയസ്. (അപേക്ഷകർ 02101/1995 ന് മുൻപോ 01/01/2024 നു ശേഷമോ ജനിച്ചവരായിരിക്കരുത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവു ലഭിക്കും. ഭിന്ന ശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവു ലഭിക്കും. വിമുക്ത ഭടൻമാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

പരീക്ഷ

ടയർ-I, ടയർ-II എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. ടയർ-I ൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായാണ് ടയർ-lI പരീക്ഷ. ടയർ-I, ടയർ-II പരീക്ഷകളിൽ ജനറൽ വിഭാഗക്കാർക്ക് 25 ശതമാനവും മറ്റു വിഭാഗക്കാർക്ക് 20 ശതമാനവുമാണ് മിനിമം മാർക്ക്. കേരളത്തിൽ എർണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ

അപേക്ഷ www.ssc.nic.in വഴി ജനുവരി നാലുവരെ നൽകാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍