ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 28/12/2022

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ


 ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 28/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക

പ്രോഗ്രാമറെ നിയമിക്കുന്നു

സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍