ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 27/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക
ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം
നാറ്റ്പാകിന്റെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനമാണു നൽകുന്നത്. 2000 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2779200, 9074882080.
ആകാശവാണിയിലും ദൂരദർശനിലും ഡയറക്ടർ ജനറൽ
ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 2023 ജനുവരി 14 നുള്ളിൽ ഡയറക്ടർ, (പി ബി ആർ ബി സെൽ), പി ബി സെക്രട്ടറിയേറ്റ്, എട്ടാം നില, ടവർ സി, പി ബി ഹൗസ്, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി 110001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.